Business

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

ഇന്നലെ രാവിലെ പവന് 480 രൂപ വർദ്ധിച്ച് 1,02,000 രൂപയ്ക്ക് മുകളിൽ എത്തിച്ച സ്വർണവില ഉച്ചയോടെ 880 രൂപ താഴ്ന്നു

Madism Desk

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്.1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് അനുപാതികമായി 25 രൂപ കുറയുകയും 12,650 രൂപയായി മാറുകയും ചെയ്തു. ഇന്നലെ രാവിലെ പവന് 480 രൂപ വർദ്ധിച്ച് 1,02,000 രൂപയ്ക്ക് മുകളിൽ എത്തിച്ച സ്വർണവില ഉച്ചയോടെ 880 രൂപ താഴ്ന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,680 രൂപ വർദ്ധിച്ച ശേഷമാണ് ഇന്നലെ ഉച്ച മുതൽ വില കുറയാൻ തുടങ്ങിയത്.

ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. തുടര്‍ന്ന് വില ഉയരുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപ സർവ്വകാല റെക്കോർഡാണ്. പിന്നീട് വില കുറയുകയും ഇപ്പോഴത്തെ ഒരു ലക്ഷത്തിൻതാഴെയുള്ള നിരക്കിൽ തുടരുകയും ചെയ്യുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള പ്രശ്നങ്ങളും വില മാറ്റത്തിന് പ്രധാന കാരണങ്ങളാണ്.

English Summary: Gold prices in Kerala have dropped today, with a 200 INR decrease per tola. The price per gram also fell to 12,650 INR, influenced by recent international market changes.