കൊച്ചി: റെക്കോർഡ് വിലയിലെത്തിയ സ്വർണ വില കുറഞ്ഞു. ഡിസംബർ 23 നാണ് സ്വർണ വില ഒരു ലക്ഷം മറികടക്കുന്നത്. പിന്നീട് വിലയിൽ വർധനവുണ്ടായെങ്കിലും കഴിഞ്ഞ ദിവസം സ്വർണ വില മാറി മറഞ്ഞത് ഏഴു തവണയാണ്. സ്വർണ വ്യാപരികളുടെ സംഘടനകളായ ജി എസ് എം എ മൂന്ന് തവണയും എ കെ ജി എസ് എം എ നാല് തവണയും സ്വർണ വില കുറച്ചു. ഏഴ് തവണ മാറി മറിഞ്ഞെങ്കിലും 102000 രൂപ വരെയാണ് എത്തിയിരുന്നത്.
എന്നാൽ ഇന്ന് സാഹചര്യം മാറുകയായിരുന്നു. ഇരു വ്യാപാര സംഘടനകളും ഒരേ വില പ്രഖ്യാപിച്ചതോടെ ഒരു ഗ്രാം സ്വർണത്തിനു 12485 രൂപയായി. അതോടെ ഒരു പവന് 102000 ത്തിൽ നിന്ന് 2120 രൂപ കുറഞ്ഞ് 99880 രൂപയിലെത്തി.
ഒരു പവന് 102000 ത്തിൽ നിന്ന് 2120 രൂപ കുറഞ്ഞ് 99880 രൂപയിലെത്തി.
ഡിസംബർ ഒന്നിന് 95680 രൂപക്കാരംഭിച്ച വിപണി, ഡിസംബർ 27 നാണ് സർവകാല റെക്കോർഡ് വിലയിൽ എത്തുന്നത്. 104440 രൂപയായിരുന്നു ആ റൊക്കോഡ് വില. ഇനിയും സ്വർണ വിലയിൽ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സ്വർണം നിക്ഷേപമായി കണ്ടവർ വില വർധനവോടെ വിറ്റൊഴിച്ചതോടെ വിപണിയിലേക്ക് കൂടുതൽ സ്വർണമെത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.
English summary: Gold prices declined after hitting a record high above ₹1 lakh on December 23. Following multiple revisions by trade bodies, both associations announced a uniform rate today, bringing gold down to ₹99,880 per sovereign.