Gold Ornaments  Image Credit: INSTAGRAM
Business

വിലക്കയറ്റം, സ്വർണം വാങ്ങാനാളില്ല; ഇന്ത്യയിൽ കുറഞ്ഞത് 70 ശതമാനം വില്പന

സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നീ വിഭാഗങ്ങളിൽ നിക്ഷേപം ഉയർന്നു.

Madism Desk

മുംബൈ: രാജ്യത്ത് ദിനംപ്രതി ഉയരുന്ന സ്വർണവിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ. ജനുവരി മാസത്തിൽ ഏകദേശം 70 ശതമാനം കുറവുണ്ടായെന്നാണ് വിലയിരുത്തുന്നത്. സ്വർണവിലയിൽ 30 ശതമാനം വില കൂടുതൽ രേഖപ്പെടുത്തിയപ്പോൾ ആഭരണവ്യപാരം കുറഞ്ഞെങ്കിലും നിക്ഷേപമായി സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സ്വർണ നാണയം, സ്വർണ ബാർ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഡിജിറ്റൽ ഗോൾഡ് എന്നീ വിഭാഗങ്ങളിലാണ് നിക്ഷേപം ഉയർന്നത്.

എന്നാൽ, അത്യാവശ്യങ്ങൾക്ക് പുതിയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്ന വ്യാപാരങ്ങളാണ് ആഭരണ വിപണിയിൽ നടക്കുന്നത്. ഉയർന്ന വിലയിലും ഡിജിറ്റൽ ഗോൾഡിലേക്കും ഇ ടി എഫുകളിലേക്കും വിപണിയുടെ ട്രെൻഡ് മാറിയിട്ടുണ്ടെന്നാണ് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അക്ഷ കംബോജ് വിലയിരുത്തിയിട്ടുള്ളത്.

നിലവിൽ ആഗോള വിപണിയിലും സ്വർണവിലയിലെ ഈ വർധനവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും സ്വർണം വാങ്ങി, സ്ഥിര നിക്ഷേപമാക്കിയവരും ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയത്. ആഗോള തലത്തിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും യു എസ് ഏർപ്പെടുത്തിയ താരിഫുകളും സാമ്പത്തികമായി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ ആദ്യമായി സ്വർണവില ഔൺസിന് 5000 ഡോളറിന് മുകളിൽ കടന്നിരുന്നു.

English Summary: Rising gold prices have sharply reduced jewellery purchases in India, with sales dropping by nearly 70% in January.