Kaithapram Damodaran Namboothiri image : Madism Digital
Interviews

തെറിവാക്കും അശ്ലീലവുമല്ല പാട്ടെഴുത്ത് | കൈതപ്രം

Entertainment Desk

മലയാളത്തിന് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. പത്ത് രൂപ മാസ ശമ്പളത്തിന് ശാന്തി വേല ചെയ്തിരുന്ന കൗമാരക്കാരൻ വളർന്ന് വളർന്ന് കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച മേഖലകളില്ലാം അസാമാന്യ വൈഭവം കാണിച്ച് മുന്നേറിയ നാല് പതിറ്റാണ്ടിന് നമ്മൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. പാട്ടേഴുത്തിന് കാലഭേ​ദങ്ങളില്ലെന്ന് കൈതപ്രം തെളിയിച്ചു കഴിഞ്ഞു. പുരസ്കാരങ്ങളിലും ആരാധകര പ്രീതിയിലും തുടങ്ങി ഒരു ജീവിത കാലത്ത് സാധ്യമായതെല്ലാം കണ്ണാടി മനയിൽ കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകൻ നേടി കഴിഞ്ഞിട്ടുണ്ട്. ​

ഗായിക ബിനീത രഞ്ജിത്തുമായുള്ള ഓണ സ്പെഷ്യൽ സംഭാഷണത്തിൽ ജീവിതത്തിൽ ചവിട്ടിവന്ന ഭൂമികയെക്കുറിച്ചുള്ള ഓർമ്മകളും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം കൈതപ്രം പങ്കുവെക്കുന്നു. ശാന്തി വേഷം മുതൽ സംവിധായക വേഷത്തിലേക്കുള്ള രം​ഗപ്രവേശനം വരെയും നൽകിയ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കവിത തുളുമ്പുന്ന ഭാവത്തിലാണ് ഓരോ വർത്തമാനങ്ങളും. ഇടയ്ക്കിടെ വരികൾ മൂളിയും ഒന്നിച്ച് പാടിയും കൈതപ്രം കൈതപ്രമായി മാറുന്നു. രാഷ്ട്രീയവും സാഹിത്യവും വായനയും സുഹൃത്തുക്കളുമെല്ലാം കഥാപാത്രങ്ങളായി എത്തുന്ന കുശലം പറച്ചിൽ.