Praneesh Vijayan image credits: Madism Digital
Interviews

പെറ്റ് ഡിറ്റക്ടീവിന് കാരണക്കാരൻ ഒരു നായ!

Athira Thookkaav

എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രനീഷ് സിനിമയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ജന്മദേശമായ ആലുവയിലെ സിനിമാ മോഹികളായ കൂട്ടുകാരോടൊപ്പമാണ്. ആൽബം, ഷോർട് ഫിലിമുകൾ എന്നിവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. 'ഹാപ്പി വെഡിങ്സ്' എന്ന ഒമർ ലുലു ചിത്രത്തിന്റെ തിരക്കഥ രചിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറി. ഷറഫുദ്ധീൻ നായകനും നിർമാതാവുമായെത്തിയ 'പെറ്റ് ഡിറ്റക്റ്റീവി'ലൂടെ സ്വതന്ത്ര സംവിധായകനും. എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു വളർന്ന പ്രനീഷ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ഭാവി സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് മാഡിസം ഡിജിറ്റലിനു നൽകിയ അഭിമുഖത്തിലൂടെ.