Entertainment News

ഗോൾഡൻ ഗ്ലോബ് 2026; മികച്ച നടൻ തിമോത്തി ചാലമെറ്റ്, തിളങ്ങി അഡോളസൻസ്

'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു' എന്ന സിനിമയിലെ പ്രകടനത്തിനു മികച്ച നടിയായി റോസ് ബൈൺ തിരഞ്ഞെടുക്കപ്പെട്ടു.

Entertainment Desk

83-ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം പോൾ തോമസ് ആൻഡേഴ്സണ് സ്വന്തമാക്കി. 'വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ' മികവിനാണ് അം​ഗീകാരം. 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. 'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു' എന്ന സിനിമയിലെ പ്രകടനത്തിനു മികച്ച നടിയായി റോസ് ബൈൺ തിരഞ്ഞെടുക്കപ്പെട്ടു.

നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കൽ ഡ്രാമ 'അഡോളസെൻസ്‌' വേദിയില്‍ ഏറ്റവും തിളങ്ങിയ സിരീസ്. മികച്ച സീരീസ് (ബെസ്റ്റ് ലിമിറ്റഡ് സിരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ) ഉൾപ്പെടെ നാലു അവാർഡുകളാണ് അഡോളസെന്‍സ് കരസ്ഥമാക്കിയത്. മികച്ച നടൻ (സ്റ്റീഫൻ ഗ്രഹാം), മികച്ച സഹനടി (എറിൻ ദോഹേർത്തി), മികച്ച സഹടൻ (ഓവൻ കൂപ്പർ) എന്നീ പുരസ്‌കാരങ്ങളും 'അഡോളസെൻസ്‌' സ്വന്തമാക്കി. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയാണ്. സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ ആയിരുന്നു ഇത്തവണ ഗോൾഡൻ ഗ്ലോബ് അവതാരകൻ. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഗോൾഡൻ ഗ്ലോബ് അവതാരകനാകുന്നത്.

പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരങ്ങൾ

മികച്ച സഹനടി (ചലച്ചിത്രം)- ടിയാന ടെയ്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ എനദർ)

മികച്ച സഹനടൻ (ചലച്ചിത്രം)- സ്റ്റെല്ലാൻ സ്‌കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യു)

മികച്ച നടൻ ( ഡ്രാമ സിരീസ്)- നോഹ വെയ്ൽ (ദ പിറ്റ്)

മികച്ച നടി (കോമഡി സിരീസ്)- ജീൻ സ്മാർട് (ഹാക്‌സ്)

മികച്ച സഹനടൻ (ഡ്രാമ സിരീസ്)- ഓവൻ കൂപ്പർ (അഡോളസെൻസ്‌)

മികച്ച നടൻ (കോമഡി സിരീസ്)- സേത്ത് റോജൻ (ദ സ്റ്റുഡിയോ)

മികച്ച പോഡ്കാസ്റ്റ്- എമി പോഹ്‌ലർ

മികച്ച ഗാനം- ഗോൾഡൻ (ഡീമൺ ഹണ്ടേഴ്‌സ്- കെപോപ്)

മികച്ച പശ്ചാത്തലസംഗീതം (ചലച്ചിത്രം)- ലഡ്‌വിഗ് ഗോറേൻസൺ (സിന്നേഴ്‌സ്)

തിരക്കഥ (ചലച്ചിത്രം)- പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച നടി ( മ്യൂസിക്കൽ- കോമഡി) റോസ് ബെയ്ൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു)

മികച്ച നടൻ (മ്യൂസിക്കൽ കോമഡി)- തിമോത്തി ഷലമെ (മാർട്ടി സുപ്രീം)

മികച്ച നടൻ (ലിമിറ്റഡ് സിരീസ്- ടിവി മൂവി)- സ്റ്റീഫൻ ഗ്രഹാം (അഡോളസെൻസ്‌)

മികച്ച നടി (ലിമിറ്റഡ് സീരീസ്- ടിവി മൂവി)- മിഷേൽ വില്യംസ് (ഡയിങ് ഫോർ സെക്‌സ്)

സിനിമാറ്റിക്- ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റ്- സിന്നേഴ്‌സ്

മികച്ച സംവിധായകൻ (ചലച്ചിത്രം)- പോൾ തോമസ് ആൻഡേഴ്‌സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

ആനിമേറ്റഡ് മോഷൻ പിക്ചർ- ഡീമൺ ഹണ്ടേഴ്‌സ് (കെ പോപ്)

ഇംഗ്ലീഷ് ഇതര ചലച്ചിത്രം- ദ സീക്രട്ട് ഏജന്റ്

മികച്ച സഹനടി (ടെലിവിഷൻ)- എറിൻ ദോഹേർത്തി (അഡോളസെൻസ്‌)

സ്റ്റാൻഡ് അപ് കോമഡി- റിക്ക് ഗേർവായിസ്

മികച്ച നടി (ഡ്രാമ സീരീസ്)- റിയ സീഹോൺ (പ്ലൂറിബസ്)

ടെവിഷൻ സിരീസ് ഡ്രാമ- ദ പിറ്റ്‌

ലിമിറ്റഡ് സീരീസ്/ ആന്തോളജി സിരീസ്/ ടിവി മൂവി- അഡോളസെൻസ്‌

ടെലിവിഷൻ കോമഡി സീരീസ്- ദ സ്റ്റുഡിയോ

മികച്ച നടി (ചലച്ചിത്രം- ഡ്രാമ)- ജെസ്സി ബക്ലി (ഹാംനെറ്റ്)

മികച്ച നടൻ (ചലച്ചിത്രം- ഡ്രാമ)- വാഗ്നർ മൗര (ദ സീക്രട്ട് ഏജന്റ്)

മികച്ച ചലച്ചിത്രം (മ്യൂസിക്കൽ/ കോമഡി)- വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച ചലച്ചിത്രം (ഡ്രാമ)- ഹാംനെറ്റ്‌

English Summary: The 83rd Golden Globe Awards winners were announced. Paul Thomas Anderson won Best Director for One Battle After Another. Timothy Chalamet received Best Actor in a Musical/Comedy for his performance in Marty Supreme. Rose Byrne was named Best Actress for her role in If I Had Legs I Would Kick You.