Ashakal Aayiram Movie Poster Image Credit: Instagram
Entertainment News

ആശിച്ചതു പോലെ ജയറാമിന്റെ തിരിച്ചുവരവ്; 'ആശകൾ ആയിരം' കളക്ഷൻ കുതിപ്പിൽ

പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ രണ്ടാം ദിവസം മാത്രം 36,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു

Madism Desk

22 വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അച്ഛൻ മകൻ കോമ്പോ ആയ നടൻ ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ച 'ആശകൾ ആയിരം' ബോക്സ് ഓഫിസിൽ മികച്ച കളക്ഷനാണ് നേടി മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ ആഗോളതലത്തിൽ മൂന്നുകോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം ഒരു കോടി കളക്ഷൻ നേടിയ ചിത്രം, പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് രണ്ടാം ദിനം കളക്ഷനില്‍ ഇരട്ടി വർധനവ് നേടിയത്. കൂടാതെ, പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ രണ്ടാം ദിവസം മാത്രം 36,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.

ജയറാം- കാളിദാസ് ജയറാം കോമ്പോയ്ക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങളും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പഴയ ജയറാമേട്ടനെ തിരിച്ചു കിട്ടിയെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. ഇത് ജയറാമിന്റെ തിരിച്ചു വരവാണെന്ന് തന്നെയാണ് ആരാധകർ വിലയിരുത്തുന്നത്.

ജി പ്രജിത് സംവിധാനം ചെയ്ത ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, കുഞ്ചൻ, ഷാജു ശ്രീധർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

English Summary: After 22 years, Jayaram reunites with his son Kalidas Jayaram in Aashakal Aayiram, which is witnessing a strong box office run with rising collections and positive audience response