Entertainment News

തിയറ്ററില്‍ ഇടിപ്പൂരം തീർക്കാൻ 'ചത്ത പച്ച' ജനുവരി 22ന് എത്തും

ഫോർട്ട് കൊച്ചി പിള്ളേർക്കൊപ്പം മമ്മൂട്ടിയും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Entertainment Desk

ഫോർട്ട് കൊച്ചിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഹൈ-എനർജി ആക്ഷൻ–കോമഡി ചിത്രം 'ചത്ത പച്ച-ദി റിംഗ് ഓഫ് റൗഡീസ്' റിലീസ് തിയതി പുറത്ത്. ജനുവരി 22നാണ് ചിത്രം ആഗോളതലത്തിൽ പുറത്തിറങ്ങുക. മുൻപ് കുറ്റവാളികളായിരുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് ആരംഭിക്കുന്ന ഒരു റെസ്‌ലിങ് ക്ലബ്ബിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. നവാഗതനായ അദ്വൈത് നായരുടെ സംവിധാനം ചെയ്യുന്ന ചിത്രം ഷിഹാൻ ഷൌക്കത്ത്, റിതേഷ് എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഷിഹാൻ ഷൌക്കത്ത് എന്നിർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ - കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചി പിള്ളേരുടെ കൂടെ ഇടിച്ചു നിക്കാൻ മമ്മൂട്ടിയും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English Summary: Chatha Pacha – The Ring of Rowdies*, a high-energy action-comedy set in Fort Kochi, will release worldwide on January 22