Chatha Pacha 
Entertainment News

മലയാളം ഇതുവരെ കണാത്ത 'കള‍ർ പടം'; ‘ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസി’ ട്രെയിലർ

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

Entertainment Desk

ഏറെ കാത്തിരുന്ന പാൻ-ഇന്ത്യൻ ആക്ഷൻ-കോമഡി ചിത്രം ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസിയുടെ ഔദ്യോഗിക ട്രെയിലർ പുറത്ത്. ഫോർട്ട് കൊച്ചിയിലെ അണ്ടർഗ്രൗണ്ട് ഗുസ്തി (റെസ്ലിങ്) സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം WWE-സ്റ്റൈൽ ആക്ഷൻ കോമ‍ഡി ഡ്രാമയാണ്. റീൽ വേൾഡ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമാണം. നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിശാഖ് നായരുടെ ‘ചെറിയാൻ’ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. മുൻപ് അർജുൻ അശോകന്റെയും റോഷൻ മാത്യുവിന്റെയും പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്‌സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടിൽ ഒന്നായ ശങ്കർ- എഹ്‌സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച. ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്‌ചേഴ്സ്, ദ പ്ലോട്ട് പിക്‌ചേഴ്സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22-ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചത്താ പച്ച റിലീസ് ചെയ്യും.

English Summary: The official trailer of the pan-Indian Malayalam action-comedy Chatha Pacha: The Ring of Rowdies has been released.