Kerala Film Chamber 
Entertainment News

സർക്കാരുമായി ഇനി ചർച്ചയില്ല, നിസഹകരണം പ്രഖ്യാപിക്കും; അതൃപ്തി പ്രകടിപ്പിച്ച് ഫിലിം ചേമ്പർ

ചലച്ചിത്ര വികസന കോർപ്പറേഷൻ കീഴിലുള്ള കൈരളി, ശ്രീ തിയേറ്ററുകൾക്ക് സിനിമകൾ വിതരണം ചെയ്യില്ലെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു

Entertainment Desk

സർക്കാർ സിനിമാ സംഘടനകളെ ഇരട്ട നികുതി വിഷയത്തിൽ ചർച്ചയ്ക്കു വിളിക്കാനുളള വാഗ്ദാനം പാലിക്കാതിരുന്നതോടെ അതൃപ്തി പ്രകടിപ്പിച്ച് ഫിലിം ചേമ്പർ. 2025 ജൂൺ ഒന്ന് മുതൽ സിനിമാ സമരം ആരംഭിക്കുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ചർച്ച നടക്കാതെ വന്നതോടെ ഡിസംബറിൽ സർക്കാരിനെതിരെ നിസഹകരണം പ്രഖ്യാപിക്കുകയാണെന്ന് ഫിലിം ചേമ്പർ.

ചലച്ചിത്ര വികസന കോർപ്പറേഷൻ കീഴിലുള്ള കൈരളി, ശ്രീ തിയേറ്ററുകൾക്ക് സിനിമകൾ വിതരണം ചെയ്യില്ലെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ജനുവരി ഒൻപതിനകം ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ നിസഹകരണം തൽക്കാലം മാറ്റി വെച്ചതായി ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പിന്നീട് ചർച്ച ജനുവരി 14ന് നടക്കുമെന്ന് അറിയിച്ചെങ്കിലും, അതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

സർക്കാരുമായി ഇനി ചർച്ച ആവശ്യമില്ലെന്നും, അനുകൂല മറുപടി കിട്ടാതിരുന്നാൽ സമര പരിപാടികൾ പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും ഫിലിം ചേമ്പർ അറിയിച്ചു. ജിഎസ്ടി കൂടാതെ വിനോദ നികുതി ഈടാക്കുന്നത് നിർത്തണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഇത് മൂലം വർഷം 530 കോടി രൂപയ്ക്ക് മുകളിലുളള നഷ്ടം സിനിമാ സംഘടനകൾ നേരിടുന്നുണ്ട്.

English Summary: Film Chamber expresses frustration as the government delays discussions on double taxation. Protests may resume if demands for halting entertainment tax continue unmet