Entertainment News

'ശ്രീനിയേട്ടനും മമ്മൂക്കയും തമ്മില്‍ പിണക്കമാണ്'; രസകരമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ​ഗണേഷ് കുമാർ

മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. 'അതല്ല എന്റേതാണ്' എന്ന് ശ്രീനിയേട്ടനും

Entertainment Desk

അന്തരിച്ച നടൻ ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്ളതയും ആഴവും വ്യക്തമാക്കുന്ന രസകരമായ കഥ പറഞ്ഞ് മന്ത്രി ​ഗണേഷ് കുമാർ. മമ്മൂക്കയും ശ്രീനിയേട്ടനും തമ്മിൽ അവസാന കാലത്ത് വഴക്കായിരുന്നു. ആര് ഉത്പാദിപ്പിക്കുന്ന ജൈവ നെല്ലാണ് നല്ലതെന്ന കാര്യത്തിലുള്ള തർക്കമാണ് പിണക്കത്തിലേക്ക് നയിച്ചതെന്നും മന്ത്രിയുടെ പറഞ്ഞു. കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തോകത്സവ വേദിയിലായിരുന്നു ​അദ്ദേഹത്തിന്റെ പ്രസ്താവന.

ഗണേഷ് കുമാറിന്റെ വാക്കുകൾ

ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. മമ്മൂട്ടിയുമായി അദ്ദേഹം തെറ്റലിലായിരുന്നു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന് മമ്മൂട്ടിയും, അതല്ല, 'അതിനേക്കാൾ മികച്ച നെല്ലാണ് എന്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്' എന്ന് ശ്രീനിവാസനും. ആ ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് അവസാനം ഇവര് തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല. ജൈവകൃഷിയിൽ ഇവര് തമ്മിൽ മത്സരിച്ചു.

മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. 'അതല്ല എന്റേതാണ്' എന്ന് ശ്രീനിയേട്ടനും. നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. നിങ്ങൾ ഇത്രയും കേട്ടല്ലോ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്.

English Summary: Minister Ganesh Kumar shared a light-hearted anecdote about the late actor Srinivasan and Mammootty, revealing that their late-life rift stemmed from a friendly rivalry over whose organic paddy field produced the better rice. He described Srinivasan as a genius who was also very down-to-earth like any ordinary Malayali.