Entertainment News

സിനിമ ടിക്കറ്റിന് വില വർധിക്കും; 15 രൂപ വരെ കൂടാൻ സാധ്യത

നിലവിലെ സാഹചര്യത്തിനനുസരിച്ച് സെസ് തുകയിൽ വർധനവുണ്ടാകണം എന്നാണ് സമിതിയുടെ വിലയിരുത്തൽ.

Entertainment Desk

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂട്ടിയേക്കുമെന്ന് സൂചന. സർവീസ് ചാർജും സെസും പരിഷ്ക്കരിക്കാനായി സർക്കാർ നിയോ​ഗിച്ച സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും നിരക്ക് വർധന. ഈ ആഴ്ച തന്നെ സമിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. സിനിമ ടിക്കറ്റ് നിരക്ക് വർധനവ് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് റിപ്പോർട്ട് വിലയിരുത്തിയതിന് ശേഷമായിരിക്കും.

നിലവിലെ സാഹചര്യത്തിനനുസരിച്ച് സെസ് തുകയിൽ വർധനവുണ്ടാകണം എന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇതിലൂടെ ലഭിക്കുന്ന പണം കലാകാരന്മാരുടെയും കലാകാരികളുടേയും ക്ഷേമത്തിനായി വിനിയോഗിക്കാനാകും. സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് വൈ​കാതെ തന്നെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

English Summary: Kerala Likely to Raise Movie Ticket Prices by Up to ₹15