Entertainment News

'മനോഹരമായി ബലാത്സംഗ രം​ഗങ്ങൾ ചെയ്ത നടൻ'; ടിജി രവിയോടുള്ള ചോദ്യത്തിന് മീരാ അനിലിനെതിരെ സൈബർ ആക്രമണം

നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ മുൻപും വിമർശിക്കപ്പെട്ട അവതാരകയാണ് മീര അനിൽ

Entertainment Desk

നടൻ ടി.ജി രവിയുമായുള്ള അഭിമുഖത്തിനിടെയുള്ള അവതാരക മീര അനിലിന്റെ ചോദ്യത്തിനെതിരെ കടുത്ത വിമർശനങ്ങൾ. പഴയകാല സിനിമകളിൽ ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ 'മനോഹരമായി' സ്‌ക്രീനിൽ ചെയ്ത ഒരാളാണ് താങ്കളെന്നും ആ കാലഘട്ടത്തിൽ ഇൻസ്റ്റ​ഗ്രാമോ, യൂട്യൂബോ, ട്രോളൻമാരോ ഒന്നുമില്ല, ആ കാലത്ത് സമൂഹ മാധ്യമങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നായിരുന്നു മീരയുടെ ചോദ്യം. ആ ചോദ്യത്തിന് 'എങ്കിൽ തനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടാകുമായിരുന്നു' എന്നാണ് ടിജി രവി മറുപടി നൽകിയത്.

ഇതിൽ പ്രതിഷേധിച്ചു കൊണ്ട് വലിയ വിമർശനമാണ് മീരയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 'ഒരു കുറ്റകൃത്യത്തെ മനോഹരം എന്ന് വിശേഷിപ്പിക്കാൻ ചെറിയ ധൈര്യമൊന്നും പോരാ' എന്നും 'അപാര തൊലിക്കട്ടി തന്നെ' എന്നിങ്ങനെയാണ് കമന്റുകൾ നിറയുന്നത്.

നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ മുൻപും വിമർശിക്കപ്പെട്ട അവതാരകയാണ് മീര അനിൽ. ആടു ജീവിതത്തിൽ നജീബായി മോഹൻലാലിനെ പരിഗണിക്കാതിരുന്നത് എന്താണെന്നും ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയിൽ വെച്ച് സ്ത്രീയാണോ പുരുഷനാണോ എന്ന് ചോദിച്ചതടക്കം പലപ്പോഴും വിവാദങ്ങളിൽ പെടുന്നയാളാണ് മീര.

English Summary: Anchor Meera Anil faces intense online backlash over a controversial question posed to actor T.G. Ravi about rape scenes in old Malayalam films, sparking widespread criticism on social media.