Entertainment News

ആഗോളതലത്തിൽ 29.25 കോടി; ബോക്സ്ഓഫീസിൽ ഹിറ്റ് അടിക്കാൻ 'പരാശക്തി'

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്

Entertainment Desk

ജനുവരി 10ന് പ്രേക്ഷകരിലെത്തിയ ‘പരാശക്തി’ ബോക്സ്ഓഫീസിൽ മുന്നേറുന്നു. തമിഴ്‌നാട്ടിൽ നിന്ന് ആദ്യ ദിനം 12.5 കോടി രൂപയും രണ്ടാം ദിനം 10.15 കോടി രൂപയുമാണ് ചിത്രം നേടിയത്. 48 മണിക്കൂറിൽ 27 കോടി രൂപയാണ് ഇന്ത്യയിൽ നിന്നുള്ള ​ഗ്രോസ് കളക്ഷൻ‌. ആഗോളതലത്തിൽ നിന്ന് ചിത്രം 29.25 കോടി രൂപ സമാഹരിച്ചതായിട്ടാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം പ്രതീക്ഷിച്ചതിനെക്കാൾ കുറവ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നത് വി​ദേശ തിയറ്ററുകളിൽ നിന്നാണ്, 12.25 കോടി രൂപ മാത്രമാണ് ചിത്രത്തിന് വിദേശത്ത് നിന്ന് കളക്ട് ചെയ്യാനായത്. നേരത്തെ ഇത് 25 കോടി രൂപ വരെ എത്തിയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. ചിത്രത്തിന്റെ കേരള തിയേറ്റർ റിലീസ് ഡ്രീം ബിഗ് ഫിലിംസ് ആണ് കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

English Summary: 'Parashakthi' opens strong at the box office with ₹27 crore in India and ₹29.25 crore worldwide.