Entertainment News

ആമിർ പള്ളിക്കൽ ചിത്രം 'പ്രേംപാറ്റ'യുടെ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം സൈജു കുറുപ്പും, മംമ്ത മോഹൻ​ദാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്

Madism Desk

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം 'പ്രേംപാറ്റ'യുടെ ഷൂട്ടിങ് ആരംഭിച്ചു. ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രേംപാറ്റയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരൻ ലിജീഷ് കുമാർ ആണ്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ മമ്ത മോഹൻദാസും സൈജു കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്നു. സിദ്ദിഖ്, ജോമോൻ ജ്യോതിർ, ജുനൈസ്, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമ്മാണം.

‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടിയാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും, സുഹൈല്‍ എം. കോയയുമാണ്. തുടരും, നരൻ, ഒടിയൻ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ഷാജികുമാറാണ് ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ജോസഫ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.

നീണ്ട ഇടവേളയ്ക്ക് ശേഷം സൈജു കുറുപ്പും, മംമ്ത മോഹൻ​ദാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. ഇവർക്കൊപ്പം, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങിയ വലിയനിര തന്നെ 'പ്രേംപാറ്റ'യിലുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മ്മിക്കുന്ന 'പ്രേംപാറ്റ' സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഇന്ദുലാൽ കാവീട്. കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ് സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം. എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ് ശ്രീക് വാര്യർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് രോഹിത് കെ സുരേഷ്. ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ.

English Summary: Aamir Pallikkal’s third directorial venture, Prempatta, has begun shooting. This youth romantic entertainer features Mamta Mohandas, Saiju Kurup, Siddique, and others, with music by Ankit Menon and cinematography by Shajikumar. Produced under Studio Outsiders, the film is set against a campus backdrop