ചെന്നൈ: വിജയ് നായകനായ ജനനായകന്‍ ചിത്രത്തിന്റെ സെൻസറിംഗ് വിവാദത്തിൽ വിമർശനവുമായി തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി. സെൻസർ ബോർഡ് പുതിയ ബിജെപി സഖ്യകക്ഷിയുടെ സ്വാധീനത്തിലുള്ളതാണെന്നാണ് രഘുപതി ആരോപിച്ചു. പുതിയ സഖ്യകക്ഷികളെ പ്രോത്സാഹിപ്പിക്കാൻ സെൻസർ ബോർഡിനെ ദുരുപയോഗം ചെയ്യുന്നതാണെന്നും, ഡിഎംകെയ്ക്ക് ഇതിൽ ഏതൊരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു. പരാശക്തി ചിത്രത്തിൽ സിബിഎഫ്സി നിർദേശിച്ച മാറ്റങ്ങൾ നിർമ്മാതാക്കൾ കൈക്കൊണ്ടതുകൊണ്ടു തന്നെയാണ് അനുമതി ലഭിച്ചതെന്നും രഘുപതി വ്യക്തമാക്കി.
അതേസമയം കരൂർ ആൾക്കൂട്ട ദുരന്ത കേസിൽ ടിവികെ ചെയർമാനും തമിഴ് സൂപ്പർ താരവുമായ വിജയ് നാളെ സിബിഐ മുമ്പിൽ ഹാജരാകും. സമൻസിൽ നിർദേശിച്ചതുപോലെ ഡൽഹിയിലെ സിബിഐ ഓഫീസിലായിരിക്കും താരം ഹാജരാവുക. നേരത്തെ ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, ആധവ് അർജുന്‍, സിടിആർ നിർമ്മൽകുമാർ, മതിയഴകൻ എന്നിവർക്ക് സിബിഐ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ ആഭ്യന്തര മന്ത്രാലയ സംഘം വിജയ്‍യുടെ കാരവാനിൽ ഫോറൻസിക് പരിശോധന നടത്തി. കരൂരിലെ ദുരന്തത്തിൽ 41 പേർ മരണപ്പെട്ട സാഹചര്യത്തിൽ, ടിവികെയ്ക്ക് ആവശ്യമായ വിധത്തിൽ സുപ്രീം കോടതി സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. വിജയ് നായകനായ ജനനായകന് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ നാളെ സുപ്രീം കോടതിയിൽ പരിഗണിക്കും.
English Summary: Tamil Nadu Minister S. Raghupathi responds to the censorship controversy of Vijay’s Jana Nayakan, alleging political influence on the board. Vijay is also set to appear before the CBI in the Karur crowd tragedy case.