EKO Movie Poster Image Credit: Special Arrangement
OTT

എക്കോ ഡിസംബർ 31 നെറ്റ്ഫ്ലിക്സിൽ

ദിൻജിത് അയ്യത്താൻ സംവിധാനവും ബഹുൽ രമേശ് തിരക്കഥാ രചനയും നിർവഹിച്ച ചിത്രത്തിൽ സന്ദീപ് പ്രദീപ് നായകൻ ആയെത്തിയപ്പോൾ ശക്തമായ കഥാപത്രങ്ങളിലൂടെ വിനീത്, നരേൻ, അശോകൻ എന്നിവരും പ്രേക്ഷക പ്രീതി പിടിച്ചുപറ്റി

Entertainment Desk

'കിഷ്‌കിന്ധാകാണ്ഡം' ടീം വീണ്ടും ഒന്നിച്ച ചിത്രം 'എക്കോ' ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ 31നു നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്. കഥ പറച്ചിലിന്റെയും നിർമാണത്തിന്റെയും അഭിനേതാക്കളുടെ അഭിനയ മികവിന്റെയും സവിശേഷതകളിലൂടെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം 2025 നവംബർ 21നാണ് തിയറ്ററിലെത്തിയത്. ദിൻജിത് അയ്യത്താൻ സംവിധാനവും ബഹുൽ രമേശ് തിരക്കഥാ രചനയും നിർവഹിച്ച ചിത്രത്തിൽ സന്ദീപ് പ്രദീപ് നായകൻ ആയെത്തിയപ്പോൾ ശക്തമായ കഥാപത്രങ്ങളിലൂടെ വിനീത്, നരേൻ, അശോകൻ എന്നിവരും പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ബോക്സോഫീസില്‍ നിന്ന് 70 കോടി രൂപയ്ക്കടുത്ത് ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

English Summary: “Eko” featuring the team behind “Kishkindhakandam,” is set for its OTT premiere on Netflix on December 31. The crime drama, praised for performances and storytelling, originally released in theatres on November 21, 2025.