കീർത്തി സുരേഷ് പ്രധാന കഥാപത്രമായെത്തിയ തമിഴ് ഡ്രാമയാണ് ‘റിവോൾവർ റിത’. 2025 നവംബർ 28ന് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നേടിയത് 4.76 കോടിയായിരുന്നു. ഇപ്പോഴിതാ ഡിസംബർ 26 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലൂടെ പ്രേക്ഷകരിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ശരത്‌കുമാർ, സുനിൽ റെഡ്ഡി, റെഡിൻ കിങ്സ്ലി, ജോൺ വിജയ്, അജയ് ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സീൻ റോൾഡൻ സംഗീതം ഒരുക്കിയപ്പോൾ ദിനേഷ് കൃഷ്ണൻ ഛായാഗ്രഹണവും പ്രവീൺ കെ.എൽ. എഡിറ്റിംഗും നിർവഹിച്ചു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളുടെ കീഴിൽ സുധൻ സുന്ദരം, ജഗദീഷ് പാലനിസാമി എന്നിവർ ചേർന്നാണ് ‘റിവോൾവർ റിത’ നിർമിച്ചിരിക്കുന്നത്.
English Summary: A quiet life turns dangerous when Rita is dragged into a brutal gang war. Using sharp wit and grit, she fights to protect her family and survive.