Stranger Things 5 Image: Stranger Things
OTT

'സ്ട്രേഞ്ചർ തിങ്സ്' അവസാന സീസണിലെ രണ്ടാം ഭാഗവുമെത്തി

ഈ സീസണോട് കൂടി അവസാനിക്കാനിരിക്കുന്ന പരമ്പര മൂന്ന് ഭാഗങ്ങളായാണ് എത്തുന്നത്

Entertainment Desk

ലോക സീരീസ് ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ആരാധരുള്ള അമേരിക്കൻ ടെലിവിഷൻ പരമ്പരകളിൽ ഒന്നായ 'സ്ട്രേഞ്ചർ തിങ്സ്' അഞ്ചാം സീസണിലെ രണ്ടാം ഭാഗം നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ചു. ഈ സീസണോട് കൂടി അവസാനിക്കാനിരിക്കുന്ന പരമ്പര മൂന്ന് ഭാഗങ്ങളായാണ് എത്തുന്നത്. ഡഫർ ബ്രദേഴ്സ് സംവിധാനം ചെയ്ത്, മങ്കി മസാക്കറെ പ്രൊഡക്ഷൻസ് നിർമിച്ച 'സ്ട്രേഞ്ചർ തിങ്സ്' ഒരു ഫാന്റസി , മിസ്റ്ററി ഡ്രാമയാണ്. കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആയെത്തി ആസ്വാദകഹൃദയം കീഴടക്കിയ സീരീസുകളിൽ മുൻപന്തിയിൽ 'സ്ട്രേഞ്ചർ തിങ്‌സു'മുണ്ട്. ഇന്ത്യയിലും നിരവധി ആരാധകരാണ് സീരീസിനുള്ളത്.

English Summary: One of the most popular American television series of all time, 'Stranger Things' has begun streaming the second part of its fifth season on Netflix.