ഉർവശി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ചിത്രം 'ഉള്ളൊഴുക്ക്' ഒടിടിയിൽ റിലീസ് ചെയ്തു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ
'ഉള്ളൊഴുക്ക്' നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കനത്ത മൺസൂൺ പ്രളയത്തിനിടയിൽ സംഭവിക്കുന്ന ഒരു മരണവും ആ കുടുംബത്തെ തന്നെ തകർക്കാൻ ശേഷിയുള്ള മറഞ്ഞുകിടന്ന ചില രഹസ്യങ്ങളും മറനീക്കലുകളുമായി വ്യത്യസ്‍തമായ കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
English Summary: Ullozhukku, directed by Christy Tomy and starring Urvashi and Parvathy Thiruvothu, has premiered on Netflix.