Kuwait Police 
Global Malayali

ഉദ്യോഗസ്ഥർക്കിടയിലെ ലഹരി ഉപയോഗം; കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ പരിശോധന നടത്തി

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി പുതുതായി നിലവിൽ വന്ന 2025-ലെ 159-ാം നമ്പർ നിയമപ്രകാരമാണ് ഈ നടപടി

Madism Desk

സുരക്ഷാ ഉദ്യോഗസ്ഥർക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനായി മിന്നല്‍ പരിശോധനയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയാണെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലിടത്തെ അച്ചടക്കം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി നടപടിയെന്ന് കുവൈറ്റ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ തന്നെയാണ് പരിശോധന പുരോഗമിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്‍റെ നേതൃത്വത്തിൽ പരിശോധന.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി പുതുതായി നിലവിൽ വന്ന 2025-ലെ 159-ാം നമ്പർ നിയമപ്രകാരമാണ് പുതിയ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സെക്ടറുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും. ഇതിനായി പ്രത്യേക സമയക്രമവും നല്‍കിയിട്ടുണ്ട്. പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു

English Summary: Kuwait’s Ministry of Interior has launched drug testing among its officials to detect substance abuse and ensure discipline and exemplary conduct among security personnel.