India

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് (101) അന്തരിച്ചു

Madism Desk

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)യുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ആര്‍ നല്ലകണ്ണ് (101) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.55നാണ് അന്തരിച്ചത്.

ഇന്ത്യയുടെ വിപ്ലവചരിത്രത്തിലെ സജീവ സാന്നിധ്യമായിരുന്ന നല്ലകണ്ണ് രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവായി ഉയര്‍ന്ന അദ്ദേഹം പതിമൂന്ന് വര്‍ഷം സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കര്‍ഷകപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം തമിഴ്‌നാട്ടിലെ ജാതികലാപങ്ങള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഠത്ത്‌ ജനിച്ച നല്ലകണ്ണ് സ്കൂള്‍ വിദ്യാഭ്യാസത്തിനിടെയാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുന്നത്. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിക്കുകയും ചെയ്തു. 2022-ല്‍ തമിഴ്‌നാട് സർക്കാർ അദ്ദേഹത്തിന് ‘തഗൈസല്‍ തമിഴര്‍’ പുരസ്‌കാരം നല്‍കി ആദരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട നേതൃപരമ്പരയിലെ പ്രതിനിധിയായിരുന്നു ആര്‍ നല്ലകണ്ണ്.

English Summary: Veteran CPI leader R. Nallakannu passed away at the age of 101 in Chennai. A prominent communist figure and former Tamil Nadu state secretary of CPI, he was widely respected for leading farmers’ movements and social justice protests.