Eknath Shinde,Devendra Fadnavis image credit : instagram
India

ബിജെപിയെ സമ്മർദ്ദത്തിലാക്കി ശിവസേനയുടെ നീക്കങ്ങൾ; മുംബൈയിൽ റിസോർട്ട് നാടകം

വിജയം ഉറപ്പിച്ചതോടെ മേയർ പദവിയിലേക്കുള്ള ചീട്ട് തങ്ങൾക്ക് വേണമെന്ന് ഷിന്ദേ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്

Madism Desk

മുംബൈ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപിയെ പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിന്ദേയുടെ ശിവസേന ഘടകം. ബൃഹൻ മുംബൈ കോർപറേഷനിൽ (ബി എം സി) നീണ്ട 28 വർഷം നിലനിന്ന ഉദ്ധവ് താക്കറെയുടെ അവിഭക്ത ശിവസേനയുടെ ഭരണത്തെ തകർക്കാനാണ് ബിജെപിയും ഷിന്ദേയും കൈകോർത്ത്. എന്നാൽ വിജയം ഉറപ്പിച്ചതോടെ മേയർ പദവിയിലേക്കുള്ള ചീട്ട് തങ്ങൾക്ക് വേണമെന്ന് ഷിന്ദേ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ ഷിന്ദേ ശിവസേന വിഭാഗത്തിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ഇന്ന് ഹോട്ടലിലേക്ക് മാറ്റിയെന്നാണ് വിവരം.

അതേസമയം ഈ മാറ്റിനിർത്തൽ പാർട്ടിയുടെ ഐക്യം ഉറപ്പിക്കാൻ വേണ്ടി മാത്രമാണെന്നാണ് ചില നേതാക്കളുടെ പ്രതികരണം. ബിജെപിയുമായുള്ള പ്രവർത്തനങ്ങളും ഭരണപരമായ ആവശ്യങ്ങളും മുൻഗണനകളും ചർച്ച ചെയ്യുന്നതിനാണ് ഈ നീക്കമെന്നാണ് നേതാക്കളുടെ പക്ഷം. ഷിന്ദേ വിഭാഗം ശിവസേന ബിജെപിക്ക് മുന്നിൽ വെച്ച മേയർ പദവി, ബാൽ താക്കറെയുടെ പാരമ്പര്യ അവകാശമെന്ന രൂപേണയാണ്. അതേസമയം ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ഗുണം ചെയ്യാനാണ് ഷിന്ദേ ശ്രമിക്കുന്നതെന്നും സൂചനകൾ ഉണ്ട്.

20 വർഷങ്ങളായി അകന്നിരുന്ന ഉദ്ധവ് താക്കറെയും, രാജ് താക്കറെയും ഒറ്റ സഖ്യമായാണ് ബിജെപിയെ നേരിട്ടത്. എന്നാൽ പരാജയം സംഭവിക്കുകയായിരുന്നു. ബൃഹൻ മുംബൈ കോർപറേഷനിലെ 227 വാർഡുകളിൽ 117 സീറ്റുകൾ ബിജെപി - ഷിന്ദേ കൂട്ടുകെട്ട് സ്വന്തമാക്കി. 88 സീറ്റുകൾ ബിജെപി നേടിയപ്പോൾ, 29 സീറ്റുകൾ ഷിന്ദേ ശിവസേന സംഘം ഉറപ്പിച്ചത്. ശിവസേനയുടെ സീറ്റുനില ഭരണ മുറപ്പിക്കാൻ ബിജെപിക്ക് ആവശ്യമാണെന്നതും ശ്രദ്ധേയമാണ്.

English Summary: Eknath Shinde’s Shiv Sena is pressuring the BJP after the BMC win, seeking the mayor’s post and shifting councillors to a Mumbai hotel.