മമതാ ബാനർജിക്കും ബംഗാൾ സർക്കാരിനുമെതിരെ സുപ്രീം കോടതി നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് 20 കോടിയുടെ ഹവാല പണം ആറു പേരിലൂടെ കൈമറിച്ച് തൃണമൂൽ കോൺഗ്രസ് ഗോവയിലെത്തിച്ചെന്ന കേസിലെ ഐ പാക് സഹസ്ഥാപകൻ പ്രതീക് ജയിന്‍രെയുടെ പങ്ക് അന്വേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഇഡി നടപടികളെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തടസപ്പെടുത്തിയതിയതായി ഇഡി കോടതിയിൽ ആരോപിച്ചിരുന്നു. കേന്ദ്ര ഏജൻസി അന്വേക്ഷണത്തെ സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന ഏജൻസികൾ കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നത് നല്ല പ്രവണതയല്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിഷയം ഉചിതമായ രീതിയിൽ പരിഹരിച്ചിട്ടില്ലെങ്കിൽ അത് നിയമവ്യവസ്ഥ തന്നെ തകരാനിടയാക്കുമെന്നും പരാമർശിച്ചു കൊണ്ടാണ് മമതക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചത്.
അതേസമയം ഐ പാക്കിലെ റെയ്ഡിനെതിരെ മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. ടി എം സി തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ രേഖകൾ ഇഡി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ ഈ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യമാണുള്ളത്. ഇതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിലിടപെടുവാൻ അവകാശമില്ലെന്ന മുന്നറിയിപ്പും സുപ്രീം കോടതി ഇഡിയ്ക്ക് നൽകി. പക്ഷെ ഇതാരോപിച്ച് അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി തന്നെ റെയ്ഡ് തടസ്സപ്പെടുത്തിയതിൽ സി ബി ഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം. ഇ ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ വരെ മുഖ്യമന്ത്രി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയതായും സോളിസിറ്റർ ജനറൽ കോടതിയിൽ ആരോപിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗ മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്‍റെ തലവനുമായ പ്രദീക് ജയിന്‍റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു ഇഡി ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ ബംഗാൾ സർക്കാരും തൃണമൂലും തടസഹർജി സമർപ്പിക്കുകയും ചെയ്തു. 20 കോടി രൂപയുടെ കള്ളപ്പണം ഐ പാക് വഴി തൃണമൂൽ, ഗോവയിൽ എത്തിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി ഉയർത്തിയിട്ടുണ്ട്. സി ബി ഐ കേസിന് അനുബന്ധമായി എടുത്ത കേസ് നിക്ഷ്‌പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നുവെന്നാണ് ഇഡി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
English Summary: The Supreme Court has issued a notice to West Bengal Chief Minister Mamata Banerjee and the state government after the Enforcement Directorate alleged obstruction during a raid linked to a hawala money case involving I-PAC co-founder Prateek Jain.