International

'യുദ്ധക്കുറ്റം'; ഇന്ത്യയിൽനിന്ന് അടിയന്തര വൈദ്യസഹായം എത്തിക്കാൻ ഉപയോഗിക്കാനിരുന്ന വിമാനം യുഎസ് ആക്രമിച്ചതിനെതിരെ ഇറാൻ

ഏപ്രിൽ ഒന്നിന് ഡൽഹിയിലെത്താനിരുന്ന വിമാനം ഇന്ത്യയിൽ നിന്ന് വൈദ്യ സഹായങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിനായി നിയോഗിച്ചതാണെന്നാണ് റിപ്പോർട്ടുകൾ

Madism Desk

ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം എത്തിക്കാൻ നിയോഗിച്ചിരുന്ന വിമാനത്തെ യുഎസ് ആക്രമിച്ചതിനെതിരെ ഇറാൻ. ഇറാനിലെ മഷാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനിടെയാണ് മഹാൻ എയർ വിമാനത്തിന് നാശനഷ്ടമുണ്ടായതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. എന്നാൽ, ഇക്കാര്യം യുഎസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഏപ്രിൽ ഒന്നിന് ഡൽഹിയിലെത്താനിരുന്ന വിമാനം ഇന്ത്യയിൽ നിന്ന് വൈദ്യ സഹായങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിനായി നിയോഗിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണം ഈ ദൗത്യത്തെ ബാധിച്ചതായും ഇറാൻ അധികൃതർ ആരോപിച്ചു.

ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ മുഖേന മാർച്ച് 18നാണ് ഇന്ത്യ ആദ്യഘട്ട മെഡിക്കൽ സഹായങ്ങൾ ഇറാനിലേക്ക് അയച്ചത്. അതിനിടെ സഹായത്തിനായി ഇന്ത്യ നൽകിയ പിന്തുണയ്ക്ക് ഡൽഹിയിലെ ഇറാൻ എംബസി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മഹാൻ എയർ പശ്ചിമേഷ്യയും ഏഷ്യയിലെ വിവിധ മേഖലകളും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ഇറാനിയൻ വിമാനക്കമ്പനിയാണെന്നാണ് റിപ്പോർട്ടുകൾ.

English Summary: An Iranian aircraft assigned for medical aid to India was reportedly damaged in a U.S. airstrike targeting Mashhad airport, though the U.S. has not confirmed the incident.