ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി എഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്. മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് കത്തിന്റെ ഉള്ളടക്കം പ്രചരിച്ചത്. ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സ്‌ന ലാഹിരി എക്സിൽ പങ്കുവെച്ചതോടെയാണ് കത്ത് ശ്രദ്ധയിൽപ്പെട്ടത്.ഉമർ ഖാലിദിന്റെ മാതാപിതാക്കൾ 2025 ഡിസംബറിൽ യുഎസ് സന്ദർശിച്ച സമയത്ത് മംദാനി ഈ കത്ത് നേരിട്ട് കൈമാറിയതായാണ് റിപ്പോർട്ടുകൾ. മാതാപിതാക്കളായ സാഹിബ ഖാനവും സയ്യിദ് ഖാസിം റസൂൽ ഇല്യാസും യുഎസിൽ കഴിയുന്ന മകളെ സന്ദർശിക്കാൻ യാത്ര തിരിച്ച സന്ദർഭത്തിലാണ് മംദാനിയുമായി കൂടിക്കാഴ്ച നടന്നത്. കത്തിൽ ഖാലിദിന്റെ അനുഭവങ്ങളെയും നിലപാടുകളെയും കുറിച്ച് പരാമർശമുണ്ട്. കത്തിൽ, ഖാലിദിന്റെ മാതാപിതാക്കളെ കണ്ടതിനെ കുറിച്ചുള്ള സന്തോഷം മംദാനി പ്രകടിപ്പിച്ചു.
ഉമർ ഖാലിദിന്റെ മാതാപിതാക്കൾ 2025 ഡിസംബറിൽ യുഎസ് സന്ദർശിച്ച സമയത്ത് മംദാനി ഈ കത്ത് നേരിട്ട് കൈമാറിയതായാണ് റിപ്പോർട്ടുകൾ. മാതാപിതാക്കളായ സാഹിബ ഖാനവും സയ്യിദ് ഖാസിം റസൂൽ ഇല്യാസും യുഎസിൽ കഴിയുന്ന മകളെ സന്ദർശിക്കാൻ യാത്ര തിരിച്ച സന്ദർഭത്തിലാണ് മംദാനിയുമായി കൂടിക്കാഴ്ച നടന്നത്. കത്തിൽ ഖാലിദിന്റെ അനുഭവങ്ങളെയും നിലപാടുകളെയും കുറിച്ച് പരാമർശമുണ്ട്. കത്തിൽ, ഖാലിദിന്റെ മാതാപിതാക്കളെ കണ്ടതിനെ കുറിച്ചുള്ള സന്തോഷം മംദാനി പ്രകടിപ്പിച്ചു. നേരത്തെ 2023ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്ക് സന്ദർശനത്തോടനുബന്ധിച്ച പരിപാടിയിലായിൽ വച്ച്, ഉമർ ഖാലിദ് ജയിലിൽ നിന്ന് എഴുതിയ കുറിപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ മംദാനി വായിച്ചിരുന്നു.
ഇളയ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം വീടിന് പുറത്തുപോകാൻ ഉമറിന് അനുവാദമുണ്ടായിരുന്നില്ല. ജാമ്യകാലാവധി പൂർത്തിയായതോടെ ഖാലിദ് വീണ്ടും ജയിലിലേക്ക് മടങ്ങി. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഉമർ ഖാലിദ് പ്രതിയായത്. യുഎപിഎ ചുമത്തപ്പെട്ട് ഖാലിദ് കഴിഞ്ഞ അഞ്ചുവർഷമായി ജയിലിലാണ്. കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. 2022ലും 2023ലും ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
English Summary: New York City Mayor Zohran Mamdani wrote a solidarity letter to jailed activist Umar Khalid