കണ്ണൂരിൽ മരണപ്പെട്ട അയോന മോൺസണിലൂടെ നാല് പേർക്ക് പുതുജീവൻ. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോനയുടെ മസ്തിഷ്ക മരണം ഇന്നലെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്. അയോനയുടെ രണ്ട് വൃക്കകളും, കരളും, കോർണിയയുമാണ് ദാനം ചെയ്തത്.
സംസ്ഥാനത്ത് ആദ്യ വിമാന സർവീസ് ഉപയോഗപ്പെടുത്തി അവയവ കൈമാറ്റവും ഇതോടൊപ്പം നടന്നു. അവയവം വെക്കാനായി ഇൻഡിഗോ ഒരു സീറ്റ് സൗജ്യനമായി വിട്ട് നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം ആശുപത്രിയിൽ എത്തിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാറശ്ശാല സ്വദേശിയായ 27കാരിക്ക് വേണ്ടിയാണ് അവയവും വിമാനമാർഗം എത്തിച്ചത്. കൂടാതെ, തലശ്ശേരിയിലും കോഴിക്കോട്ടും ചികിത്സയിലുള്ള മറ്റു മൂന്ന് പേർക്കും അയോനയുടെ അവയവങ്ങൾ പുതുജീവനേകും.
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയാണ് അയോനയ്ക്ക് ഗുരുതരമായി പരുക്കേൽക്കുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. അമ്മ വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട്, കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056 Suicide is never a solution. Please try to overcome the situation and seek help from mental health professionals. If you experience such thoughts, call the ‘DISHA’ helpline. Toll-free numbers: 1056, 0471-2552056.
English Summary: Kerala witnessed its first-ever organ transport via a commercial flight after 17-year-old Ayona Monson, who died in a tragic fall, donated her organs.