കേരള സർക്കാർ മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് വഴി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം.
ഉൽപ്പന്നത്തിന് അനുയോജിച്ച പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് പതിനായിരം രൂപയാണ് സമ്മാന തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ഘാടന വേളയിൽ സമ്മാനം നൽകുമെന്നാണ് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.
English Summary: The Kerala government invites the public to suggest a name and logo for its upcoming IMFL brandy by Malabar Distilleries, with a cash prize of ₹10,000