KB GANESH KUMAR 
Kerala

കെഎസ്ആർടിസി യിൽ ഇനിമുതൽ കുടിവെള്ളവും ഭക്ഷണവും ലഭിക്കും

പൊതുജനങ്ങൾക്കും ജീവനക്കാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും

Madism Desk

KSRTC - യിൽ യാത്രക്കാർക്ക് കുപ്പിവെള്ളവും ഓൺലൈൻ ആയി ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി എംബി ഗണേഷ്‌കുമാർ. പുറത്തു ലഭിക്കുന്നതിനേക്കാളും കുറഞ്ഞ നിരക്കിലായിരിക്കും കുടിവെള്ളം നൽകുന്നത്. യാത്രക്കാർക്ക് ബസ്സിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങളും മന്ത്രി പങ്കുവെച്ചു.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും ഇൻസെന്റീവ് ആയി നൽകുന്നതാണ്. ഈ പദ്ധതി അധികം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയിൽ ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുവാനും ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ ഭക്ഷണം സീറ്റുകളിൽ ലഭ്യമാകുകയും ചെയ്യും. മാലിന്യങ്ങൾ സമയാധിഷ്ഠിതമായി നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

English Summary: Kerala Transport Minister M B Ganesh Kumar announced a new KSRTC initiative to provide bottled drinking water and online food delivery to passengers at affordable rates.