Kerala

മൊണാലിസയുടെ പ്രണയസാഫല്യത്തിന് കൈകോർത്ത് കേരളം

മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാൻ മുസ്ലിം കൂടിയായതിനാൽ ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർക്കുകയും മറ്റൊരു വിവാഹത്തിന് പിതാവ് നിർബന്ധിക്കുകയും ചെയ്യുന്നതിനാലാണ് പൊലീസിൽ അഭയം തേടിയതെന്നാണ് മൊണാലിസ പറഞ്ഞത്

Madism Desk

പച്ചക്കണ്ണുകളുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ ഭോസ്‌ലെയ്ക്ക് വിവാഹവേദിയൊരുക്കി കേരളം. മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനാണ് വരൻ. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ച് എംവി ​ഗോവിന്ദൻ മാസ്റ്റർ, വി ശിവൻകുട്ടി, എ എ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരും വിവാഹിതരായത്. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തെയും മിശ്ര വിവാഹത്തെയും വീട്ടുകാർ എതിർത്തതിനെത്തുടർന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.

ഷൂട്ടിംഗ് ആവശ്യത്തിനായി എറണാകുളത്ത് എത്തിയ മൊണാലിസ ഭോസ്ലെ അച്ഛനിൽ നിന്നും ഭീഷണിയുണ്ടെന്ന് ഉന്നയിച്ച് സംരക്ഷണം ആവശ്യപ്പെട്ട് തമ്പാനൂർ പോലീസിൽ അഭയം തേടുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാൻ മുസ്ലിം കൂടിയായതിനാൽ ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർക്കുകയും മറ്റൊരു വിവാഹത്തിന് പിതാവ് നിർബന്ധിക്കുകയും ചെയ്യുന്നതിനാലാണ് പൊലീസിൽ അഭയം തേടിയതെന്നാണ് മൊണാലിസ പറഞ്ഞത്. എന്ത് നിയമസഹായം വേണമെങ്കിലും നൽകുമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇതാണ് 'റിയൽ കേരള സ്റ്റോറി' എന്ന തലക്കെട്ടോടെ നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നത്.

English Summary: Monalisa Bhosale, who went viral during the Kumbh Mela for her striking green eyes, got married in Kerala with police protection. She married Maharashtra native Farman Khan at the Nainar Temple in Thiruvananthapuram after facing strong opposition from her family over their interfaith relationship.