Kerala

ധര്‍മ്മടത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പിണറായി വിജയന്‍

സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവരും മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നു

Madism Desk

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസിലെത്തി രാവിലെ 11മണിയോടെയാണ് പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ ആദ്യമായി പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയും പിണറായി വിജയനാണ്.

റിട്ടേണിങ് ഓഫീസര്‍ സച്ചിന്‍ കൃഷ്ണയ്ക്കാണ് പത്രിക കൈമാറിയത്. ആദ്യം വാഹന പ്രചാരണവുമായി എത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഒഴിവാക്കി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവരും മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നു.

'പറയാനുണ്ട്, പിന്നെ പറയും' എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പിണറായി പ്രതികരിച്ചത്. തുടര്‍ന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രി വൈകിട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കും.

English Summary: Pinarayi Vijayan filed his nomination from Dharmadam constituency for the upcoming assembly elections.