പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയാകും. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയാകുന്നത്. സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളുടെ നിർദേശം അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പിഷാരടി തയ്യാറായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേദികളിൽ കോൺഗ്രസ് പാളയത്തിലെ സജീവ സാന്നിധ്യമാണ് പിഷാരടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളുടെ പേരിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി സ്ഥാനാർഥികളുടെ പട്ടിക എഐസിസിക്ക് കൈമാറിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിൽ കെ മുരളീധരനും, കൊട്ടാരക്കരയിൽ ആയിഷാപോറ്റിയും മത്സരിക്കും. കൂടാതെ രമ്യ ഹരിദാസ് അടൂരിലും, ടി എൻ പ്രതാപൻ മണലൂരിലും മത്സരിക്കും. തവനൂര്‍ /തിരുവമ്പാടിയിൽ വിഎസ് ജോയ് സീറ്റ് ഉറപ്പിച്ചു. തൃത്താലയിൽ വി ടി ബൽറാം തന്നെ മത്സരിക്കും. കുന്നത്തുനാടിൽ വി പി സജീന്ദ്രനും, തൃശ്ശൂരിൽ ടിവി ചന്ദ്രമോഹനും, കൊടുങ്ങല്ലൂരിൽ ഒ.ജെ ജിനീഷ് കുമാറും, കോങ്ങാടും കെ.എ തുളസിയും സ്ഥാനാർത്ഥിയാകും. പൊന്നാനിയിൽ നൗഷാദ് അലിയും, കോഴിക്കോട് നോര്‍ത്തിൽ കെ ജയന്തും, എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും, കൊയിലാണ്ടിയിൽ കെ പ്രവീണ്‍കുമാറും നാദാപുരത്ത് കെ എം അഭിജിത്തും ഉദുമയിൽ കെ നീലകണ്ഠനും മത്സരിക്കും.
English Summary: Popular Malayalam actor, director, and comedian Ramesh Pisharody is set to become the Congress (UDF) candidate from Palakkad constituency in the upcoming Kerala Assembly elections 2026.