Kandararu Rajeevaru 
Kerala

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്

Madism Desk

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ സുപ്രധാന നീക്കം. മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്തു. ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര് അടുത്ത ബന്ധം പുലർത്തിയിരുന്നതായി തെളിവ് ലഭിച്ചിരുന്നു.

2018 മുതൽ ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നെനും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഉണ്ണി കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്കെത്തിച്ചതിന് പിന്നിൽ തന്ത്രിയുടെ ഇടപെടലുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

നേരത്തെ എസ്ഐടി ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പത്മകുമാറടക്കമുള്ളവരുടെ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഈ വിവരങ്ങളിൽ നിന്നാണ് തന്ത്രിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് ഉച്ചയോടെയാണ് ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിച്ചുവരുത്തിയത്. നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകളിൽ സ്വർണപാളികൾ പുറത്തെത്തിയാക്കൻ തന്ത്രിയുടെ സഹായം ലഭിച്ചുണ്ടെന്ന ആരോപണങ്ങളുണ്ട്.

അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് കണ്ഠരര് രാജീവര് മൊഴി നൽകിയിരിക്കുന്നത്. സ്വർണപാളികൾ അറ്റകുറ്റപണികൾ നടത്താനായി അനുമതി നൽകിയതായി അദ്ദേഹം അന്വേഷണസംഘത്തോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

English Description Former Sabarimala chief priest (Tantri) Kandararu Rajeevaru has been arrested by the Special Investigation Team (SIT) in the high-profile Sabarimala gold theft case.