Bijibal image credits: Madism Digital
Podcast

തലച്ചോറിലാണ് ആ ക്രീയേറ്റീവ് പ്രോസസ് നടക്കുന്നത്

സംഗീതം പോലെ സംസാരിക്കാന്‍ കഴിയുകയെന്നത് പ്രതിഭാശാലികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്, ബിജിബാൽ അങ്ങനൊരാളാണ്. മനസിനേക്കാൾ തലച്ചോറ് പ്രവർത്തിപ്പിച്ച് സം​ഗീതം കാച്ചിയെടുക്കുന്ന കലാകാരൻ.

Bineetha Ranjith

സംഗീതം പോലെ സംസാരിക്കാന്‍ കഴിയുകയെന്നത് പ്രതിഭാശാലികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്, ബിജിബാൽ അങ്ങനൊരാളാണ്. മനസിനേക്കാൾ തലച്ചോറ് പ്രവർത്തിപ്പിച്ച് സം​ഗീതം കാച്ചിയെടുക്കുന്ന കലാകാരൻ. സാമുഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ നിലപാട് ഉയർത്താൻ മടിയില്ലാത്ത, തുറന്ന് സംസാരിക്കാൻ അറച്ചുനിൽക്കാത്ത വ്യക്തിത്വം.

2007-ല്‍ “ആത്മാവിന്‍” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അയാളും ഞാനും, അറബിക്കഥ, സാൾട്ട് ആന്റ് പെപ്പർ, മഹേഷിന്റെ പ്രതികാരം, പത്തേമാരി, ലൗഡ് സ്പീക്കർ, വെള്ളിമൂങ്ങ, ബാല്യകാല സഖി, രക്ഷാധികാരി ബൈജു, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി നിരവധി ഹിറ്റുകൾ പിറന്നു. സിനിമാ സംഗീതത്തിന് പുറമെ, സ്വതന്ത്ര സംഗീതത്തിനും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബിനീത രഞ്ജിത്തുമായുള്ള അഭിമുഖത്തിൽ ബിജിപാൽ മനസുതുറക്കുന്നു.