Beyoncé Giselle Knowles-Carter 
Pop culture

ഫോബ്സ് ബില്യണയർ പട്ടികയിൽ ഇടംനേടി ബിയോൺസെ

ആഗോളതലത്തിൽ ശ്രദ്ധ നേടിയ ‘കൗബോയ് കാർട്ടർ’ എന്ന ആൽബത്തിനുശേഷം നടത്തിയ വേൾഡ് ടൂറാണ് ബിയോൺസെയുടെ സമ്പാദ്യത്തിൽ നിർണായക പങ്കുവഹിച്ചത്

Entertainment Desk

ബില്യണയർ പട്ടികയിൽ ഇടംനേടി അമേരിക്കൻ ഗായിക ബിയോൺസെ നോൾസ്-കാർട്ടർ. പ്രശസ്ത ബിസിനസ് മാഗസിൻ ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഗ്രാമി ജേതാവിന്റെ ആസ്തി ഇപ്പോൾ 1000 മില്യൺ ഡോളറിലധികമാണ്. ഇതോടെ സംഗീതലോകത്ത് നിന്ന് ബില്യണയർ ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ താരമായി ബിയോൺസെ മാറി. ഭർത്താവ് ജെയ്-സി, ടെയ്‌ലർ സ്വിഫ്റ്റ്, റിഹാന, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.

ആഗോളതലത്തിൽ ശ്രദ്ധ നേടിയ ‘കൗബോയ് കാർട്ടർ’ എന്ന ആൽബത്തിനുശേഷം നടത്തിയ വേൾഡ് ടൂറാണ് ബിയോൺസെയുടെ സമ്പാദ്യത്തിൽ നിർണായക പങ്കുവഹിച്ചത്. ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 400 മില്യൺ ഡോളറിലധികം വരുമാനം ഈ ടൂറിലൂടെ ലഭിച്ചു. ഇതിൽ ബിയോൺസെയുടെ വ്യക്തിഗത ലാഭം 148 മില്യൺ ഡോളറാണ്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന മൂന്ന് സംഗീതജ്ഞരിൽ ഒരാളായി ബിയോൺസെ മാറി.