Sports News

'നിരസിച്ചത് 1475 കോടി, എത്ര പണം ചോദിച്ചാലും കൊടുക്കും, അതാണ് മെസ്സി'; അൽ ഇത്തിഹാദ് പ്രസിഡന്റ്

അയാൾക്ക് ഇഷ്ടമുള്ളത്രയും പണം എഴുതാൻ കഴിയുന്ന ഒരു കരാർ ഞാൻ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യും, സാമ്പത്തിക ലാഭം അക്കാര്യത്തിൽ ഒരു ​ഘടകമായി ഞാൻ പരി​ഗണിക്കുന്നു പോലുമില്ല

Madism Desk

പിഎസ്ജി വിട്ടതിന് പിന്നാലെ അർജന്റീനൻ സൂപ്പർ താരത്തിന് മുന്നിൽ 1475 കോടി രൂപയുടെ കരാർ വെച്ചിരുന്നുവെന്ന് സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ ഇത്തിഹാദ് പ്രസിഡന്റ് അൻമർ അൽ ഹൈലി. മെസ്സിയുടെ കുടുംബത്തിന് അമേരിക്കയിലേക്ക് ചേക്കേറാനായിരുന്നു താൽപ്പര്യമുള്ളതിനാലാണ് അദ്ദേഹം കരാർ നിരസിച്ചത്. അതിനെ ബഹുമാനിക്കുന്നുവെന്നും, എന്നാൽ അൽ ഇത്തിഹാദിന്റെ വാതിലുകൾ അദ്ദേഹത്തിന് വേണ്ടി എന്നും തുറന്നിടുമെന്നും അൻമർ അൽ ഹൈലി വ്യക്തമാക്കി.

അൻമർ അൽ ഹൈലിയുടെ വാക്കുകൾ

"പിഎസ്ജിയുമായുള്ള ബന്ധം അവസാനിച്ച സമയത്ത് 1.4 ബില്യൺ യൂറോയുടെ കരാറാണ് ഞാൻ ഇത്തിഹാദിന് വേണ്ടി ലയണൽ മെസ്സിക്ക് മുന്നിൽവെച്ചത്. എന്നാൽ പണത്തെക്കാൾ മൂല്യം അദ്ദേഹം കുടുംബത്തിന് നൽകുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. ആ ഓഫർ അദ്ദേഹം നിരസിച്ചു. എനിക്ക് മെസ്സി അൽ-ഇത്തിഹാദുമായി കരാറിൽ ഒപ്പുവയ്ക്കാൻ സമ്മതിച്ചാൽ, അയാൾക്ക് ഇഷ്ടമുള്ളത്രയും പണം എഴുതാൻ കഴിയുന്ന ഒരു കരാർ ഞാൻ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യും, സാമ്പത്തിക ലാഭം അക്കാര്യത്തിൽ ഒരു ​ഘടകമായി ഞാൻ പരി​ഗണിക്കുന്നു പോലുമില്ല.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരൻ സൗദി അറേബ്യയിൽ അൽ ഇത്തിഹാദ് ജഴ്സിയിൽ പന്ത് തട്ടുന്നതിൽ വലിയ അം​ഗീകാരം മറ്റൊന്നിനുമില്ല. അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയെ ഇഷ്ടപ്പെടുന്നതിനാലാണ് ആ കരാർ നടക്കാതെ പോയത്. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ ഒരു കാര്യം പറയാം, അൽ ഇത്തിഹാദിന്റെ വാതിൽ അദ്ദേഹത്തിനായി എന്നും തുറന്നിരിക്കും"

English Summary: Al-Ittihad president Anmar Al-Haili revealed that the Saudi club offered Lionel Messi a massive 1.4 billion euro contract (approx. ₹1475 crore) after his PSG exit, but Messi rejected it because his family preferred moving to the United States.