Mustafizur Rahman 
Sports News

ബം​ഗ്ലാദേശ് ക്രിക്കറ്റിന് കനത്ത തിരിച്ചടി; സ്പോൺസർമാ‍ർ കൂട്ടത്തോടെ പിന്മാറുന്നു

നിലവിൽ സറീൻ സ്‌പോർട്‌സ് ഇൻഡസ്ട്രീസാണ്(എസ്എസ്) താരങ്ങളുടെ ബാറ്റ് സ്‌പോൺസർ ചെയ്യുന്ന പ്രധാന കമ്പനി

Madism Desk

ധാക്ക: ഐപിഎല്ലിൽ നിന്ന് ബം​ഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയുണ്ടായ വിവാദങ്ങൾ കത്തുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ അനുസരിച്ച് ബംഗ്ലാദേശ് താരങ്ങളുടെ സ്‌പോൺസർഷിപ്പിൽ നിന്നും എസ്ജി പിന്മാറി. എസ്ജിയാണ് താരങ്ങളുടെ ബാറ്റുകൾ സ്പോൺസർ ചെയ്യുന്നത്. കൂടാതെ ഇന്ത്യൻ ബ്രാൻഡുകളായ മറ്റു പ്രമുഖ സ്പോൺസർമാരും ബം​ഗ്ലാദേശുമായുള്ള കരാറുകൾ അവസാനിപ്പിക്കുമെന്നാണ് സൂചന.

നിലവിൽ സറീൻ സ്‌പോർട്‌സ് ഇൻഡസ്ട്രീസാണ്(എസ്എസ്) താരങ്ങളുടെ ബാറ്റ് സ്‌പോൺസർ ചെയ്യുന്ന പ്രധാന കമ്പനി. എസ്എസ് സ്പോൺസർഷിപ്പ് പിൻവലിച്ചാൽ ബം​ഗ്ലാ താരങ്ങളിൽ മിക്കവർക്കും സ്പോൺസർമാരില്ലാത്ത ബാറ്റുമായി കളത്തിലിറങ്ങേണ്ടി വരും. നിലവിൽ താരങ്ങളുടെ സ്പോൺസർഷിപ്പുകൾ നഷ്ടമാകുന്നതിൽ ബോർഡിന് ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. എന്നാൽ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയില്ലെങ്കിൽ താരങ്ങൾ തന്നെ ബോർഡിനെതിരെ തിരിയുമെന്നും സൂചനകളുണ്ട്.

മുസ്തഫിസുർ റഹ്‌മാനെ കിങ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്. നിലവിൽ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ബോർഡ്. ഐസിസി തലവൻ ജയ് ഷാ ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ബം​ഗ്ലാദേശ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. വിഷയത്തിൽ ബോർഡിനെ സമ്മർദ്ദത്തിലാക്കുനുള്ള നീക്കങ്ങൾ ബിസിസിഐയും നടത്തുന്നുണ്ട്.

English Description: Bangladesh cricket faces a major setback as sponsors withdraw amid controversy over Mustafizur Rahman's exclusion from IPL by KKR. SG has pulled out of bat sponsorship, with other Indian brands likely to follow, leaving players potentially without sponsors. BCB remains passive, risking player backlash.