ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കം. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങിനയച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കിവീസ് വിക്കറ്റുകളൊന്നും നഷ്ടമാവാതെ 108 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധസെഞ്ച്വറികളുമായി ഡെവോണ്‍ കോണ്‍വേയും(52 റണ്‍സ്), ഹെന്‍ട്രി നിക്കോള്‍സുമാണ് (53 റണ്‍സ്) ക്രീസില്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും മൂന്ന് ഓള്‍റൗണ്ടര്‍മാരുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കേറ്റ് പുറത്തായിരുന്ന ശ്രേയസ്സ് അയ്യര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിരാട് കൊഹ്‌ലി ഇന്ന് നിര്‍ണായക നേട്ടത്തിന് തൊട്ടരികിലാണ്. കൂടുതല്‍ വേദികളില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കിങ് കൊഹ്‌ലിക്ക് തൊട്ടുമുന്നിലുള്ളത്. നിലവില്‍ ഇത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. കൂടാതെ ഏകദിനത്തില്‍ 28000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കാനായി വെറും 25 റണ്‍സ് മാത്രമാണ് താരത്തിന് ആവശ്യം. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗക്കാരയും സച്ചിന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു ക്രിക്കറ്റ് താരങ്ങള്‍.
അതേസമയം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന് ഇന്ന് നിര്‍ണായകമാണ്. ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് താരത്തിന് വലിയ ക്ഷീണമായിരുന്നു. ഇന്ന് നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ താളം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും.
English Summary: India won the toss and elected to field first in the opening ODI against New Zealand. At the latest update, New Zealand are strongly placed at 108/0, with Devon Conway (52*) and Henry Nicholls (53*) unbeaten.