Sports News

സഞ്ജുവിന് സ്വന്തം മണ്ണിൽ കന്നിപ്പോര്; കാര്യവട്ടത്ത് ആവേശം വാനോളം

ലോകകപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ കൂടിയാണ് സൂര്യകുമാറിനും സംഘത്തിനും ഇന്നത്തെ മത്സരം

Madism Desk

തിരുവനന്തപുരം: മലയാളി താരം സഞ്ജു വി സാംസണിന് ഇന്ന് സ്വന്തം മണ്ണിൽ ആദ്യ അന്താരാഷ്ട്ര മത്സരം. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് കിവീസിനെതിരായ പോര്. നിലവിൽ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ കൂടിയാണ് സൂര്യകുമാറിനും സംഘത്തിനും ഇന്നത്തെ മത്സരം. റെക്കോർഡ് കാണികൾ സ്റ്റേഡിയത്തിലെത്തുമെന്നും സൂചനയുണ്ട്.

സാധ്യതാ ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹർദ്ദിക് പാണ്ഡ്യെ, ശിവം ദുബൈ, ഹർഷിദ് റാണ, അർഷീദ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര

സഞ്ജുവിൽ വിശ്വാസമുണ്ട്, വീണ്ടും അവസരങ്ങൾ നൽകും; സൂചന നൽകി മോർക്കൽ

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരങ്ങൾ നൽകുമെന്ന സൂചന നൽകി ബൗളിങ് കോച്ച് മോണി മോർക്കൽ. സഞ്ജുവിന് പഴയ ഫോം കണ്ടെത്താൻ പ്രയാസമുണ്ടാവില്ല, നിലവിലെ കാര്യങ്ങൾ മാറിമറിയാൻ ഒരു മത്സരത്തിന്റെ പിൻബലം മാത്രം മതിയെന്നും മോണി മോർക്കൽ ചൂണ്ടിക്കാണിച്ചു. കിവീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മത്സരത്തിൽ പത്ത് റൺസ്, രണ്ടാം മത്സരത്തിൽ വെറും ആറ് റൺസ്, മൂന്നാം മത്സരത്തിൽ ഗോൾഡൺ ഡെക്ക്, നാലാം മത്സരത്തിൽ 24 റൺസ് എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

'സഞ്ജു കഠിനമായി പരിശീലിക്കുന്നുണ്ട്. മികച്ച രീതിയിൽ പന്തുകൾ നേരിടുന്നുണ്ട്. ഫോമിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയ സമയം മാത്രമെ ആവശ്യമുള്ളു. ഞങ്ങൾ ലോകകപ്പിന് തയ്യാറെടുക്കുകയാണ്, കളിക്കാർ എല്ലാവരും താളം കണ്ടെത്തേണ്ടത് പ്രധാനമാണ്.' മോണി മോർക്കൽ വ്യക്തമാക്കി.

അതേസമയം കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ സഞ്ജുവിന് വമ്പൻ തിരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെറിയ സ്‌കോറുകൾക്ക് തുടർച്ചയായി പുറത്തായ ശേഷം വലിയ തിരിച്ചുവരവ് താരത്തിന്റെ കരിയറിൽ പതിവാണ്, ഇക്കാര്യത്തിൽ സൂര്യകുമാർ യാദവ്, ഹിറ്റ്മാൻ രോഹിത് ശർമ്മ എന്നിവരുടെ നിരയിലാണ് സഞ്ജുവിന്റെ സ്ഥാനം. സമാനരീതിയിൽ ലോകകപ്പിന് മുന്നോടിയായി സഞ്ജു തിരികെയെത്തുമെന്നാണ് ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്.

English Summary: The final T20I of the India-New Zealand series takes place today at Greenfield Stadium in Thiruvananthapuram, starting at 7 PM. India has already won the series 3-0. All eyes are on Kerala’s Sanju Samson to regain form ahead of the T20 World Cup, with fans hoping for a strong home performance.