Sports News

അഭിഷേകിനെ ബെഞ്ചിലാക്കും, ഗില്‍ തിരിച്ചെത്തും; ഇന്ന് ഇന്ത്യയുടെ 'വാം അപ്പ്' പരീക്ഷണം

ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെ തിരികെ എത്തിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യെ, അഭിഷേക് ശര്‍മ്മ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവും

Madism Desk

കിവീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ടീം ഇന്ത്യ. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മ്മയെ ബെഞ്ചിലിരുത്തി ഓപ്പണിങില്‍ ഇഷാന്‍ കിഷനെ പരീക്ഷിച്ചേക്കും. ശ്രേയസ്സ് അയ്യറിന് മധ്യനിരയില്‍ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ വാം അപ്പ് മൂഡിലായിരിക്കും ഇന്ത്യ സമീപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെ തിരികെ എത്തിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യെ, അഭിഷേക് ശര്‍മ്മ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവും. കുല്‍ദീപ് യാദവ് ഫോമിലേക്ക് ഉയരാത്തതും ടീമിന് നിലവില്‍ ആശങ്കയാണ്. അതേസമയം സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റാനുള്ള സാധ്യതകളും തള്ളാനാവില്ല. ഇഷാന്‍ കിഷനെ ഓപ്പണറായി പരിഗണിച്ചാല്‍, അഭിഷേകിനൊപ്പം താരത്തിന് നറുക്കുവീഴും!

സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍(W), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (C), ശ്രേയസ്സ് അയ്യര്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ശിവം ദുംബെ, ഹര്‍ഷിദ് റാണ, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര