മുംബൈ: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനിടെ പരുക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരക്കാരനെ ബിസിസിഐ. ന്യൂസിലാന്റിനെതിരായ ട്വന്റി 20 പരമ്പര തിലകിന് പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അതേസമയം ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ താരത്തിന് ഫിറ്റ്‌നസിലേക്ക് തിരികെയെത്താന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷ.
നിലവില്‍ അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ന്യൂസിലാന്‍ഡിലെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്. തിലക് വര്‍മ്മയ്ക്ക് പകരക്കാരനായി ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ തിരികെ വിളിക്കുമെന്ന അഭ്യൂഹമുണ്ട്, എന്നാല്‍ ഗില്ലിനെക്കാള്‍ മധ്യനിരയില്‍ ശ്രേയസ്സിന് തിളങ്ങാനാവുമെന്ന വിലയിരുത്തലുകളുമുണ്ട്. ഗില്ലിനെ തിരികെ വിളിക്കുകയാണെങ്കില്‍ ഓപ്പണര്‍ സ്ഥാനം നല്‍കി സഞ്ജു സാംസണിനെ മധ്യനിരയിലേക്ക് മാറ്റാനാവും സാധ്യത. ഇക്കാര്യങ്ങളില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം നിര്‍ണായകമായിരിക്കും.
ഇന്ത്യയുടെ ഏകദിന ഉപനായകനായ ശ്രേയസ്സ് അയ്യരാണ് തിലക് വര്‍മ്മയ്ക്ക് പകരമെത്തുന്നതെങ്കില്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതകളില്ല. ഇഷാന്ത് കിഷനാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ടീമിലുള്ള മറ്റൊരു താരം. എന്നാല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ സഞ്ജു തന്നെയാണ്. ഗില്‍ എത്തിയില്ലെങ്കില്‍ അഭിഷേകിനൊപ്പം സഞ്ജു തന്നെയാകും ഇന്ത്യന്‍ ഇന്നിംങ്‌സ് തുറക്കുക.
English Description: Tilak Varma, injured during the Vijay Hazare Trophy with a rib injury, will miss the upcoming T20 series against New Zealand. Shreyas Iyer is the likely replacement, with Shubman Gill's return speculated. If Gill comes back, Sanju Samson may shift to the middle order