Entertainment Desk
ട്രെഡീഷണല്‍ ശൈലിയില്‍ നിന്നും വ്യത്യസ്തമായി വെസ്റ്റേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് അനുശ്രീ ഇത്തവണ പങ്കുവച്ചിട്ടുള്ളത്.
ചിലപ്പോളെല്ലാം ഒരു മാറ്റം ആവശ്യമാണ്, എന്ന് തുടങ്ങുന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങള്‍.
ഇടയ്ക്കിടെ നിങ്ങളുടെ രൂപഭാവമോ പതിവ് ശൈലിയോ മാറ്റാന്‍ ശ്രമിക്കുക - ഒരു മാറ്റത്തിനായി മാത്രം. സാധാരണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെ കാണുന്നു എന്നറിയുന്നതില്‍ ന്തോഷമുണ്ട്. അത്രമാത്രം..
എലഗെന്റ് ലുക്ക് നല്‍കുന്ന ബ്ലാക്ക് ഹൈ-ലോ മാക്‌സി ഡ്രസാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. അസമമായ (High-Low) ഹെംലൈന്‍ വസ്ത്രത്തിന് ചിക് ഫാഷന്‍ ലുക്ക് നല്‍കുന്നു.
നേര്‍ത്ത ഷോള്‍ഡര്‍ സ്ട്രാപ്പുകളും ലേസ് ഡീറ്റെയിലുകളുള്ള വി-നെക്ക് ഡിസൈനും ഡ്രസിന് സുന്ദരവും ആധുനികവുമായ ലുക്ക് നല്‍കുന്നു. മൃദുവായ, ഫ്‌ലോയിംഗ് ഫാബ്രിക് ആണ് വസ്ത്രം നിര്‍മിച്ചിരിക്കുന്നത്.
ആക്‌സസറികളായി ബ്രൗണ്‍ നിറത്തിലുള്ള ചെറിയ ക്രോസ്ബോഡി ബാഗ്, വീതിയുള്ള സ്ട്രാപ്പ്, മിനിമല്‍ ആഭരണങ്ങള്‍ എന്നിവയും തിളക്കവും അലങ്കാരമുള്ള ഫ്‌ലാറ്റ് സാന്‍ഡലുകളും ധരിച്ചിട്ടുണ്ട്.