കുപ്പിവെള്ളം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Madism Desk

കുപ്പിയിലെ FSSAI ലൈസന്‍സ് നമ്പര്‍ പരിശോധിക്കുക.

കമ്പനിയുടെ പേര്, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ബാച്ച് നമ്പര്‍ അഥവാ ലോട്ട് നമ്പര്‍ പരിശോധിക്കുക.

പാക്കേജിങ് തീയതിയും ഉപയോഗിക്കേണ്ട അവസാന തീയതിയും ശ്രദ്ധിക്കുക.

കുപ്പിയുടെ അടപ്പ് പൊട്ടാത്തതും സീല്‍ കേടുപാടുകളില്ലാത്തതുമാണെന്ന് ഉറപ്പാക്കുക.

സംഭരണം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളിലും അമിതമായ ചൂടുള്ള ഇടങ്ങളിലും സൂക്ഷിച്ച കുപ്പികള്‍ ഒഴിവാക്കുക.

 ചോര്‍ച്ചയുള്ളതോ കേടുപാടുകള്‍ സംഭവിച്ചതോ ദൃശ്യമായ മലിനീകരണമുള്ളതോ ആയ കുപ്പികള്‍ വാങ്ങരുത്.