Madism Desk
ഈഡിസ് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ഡെങ്കിപ്പനി
ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണമാണ് പനി. ഒപ്പം ശക്തമായ തലവേദനയും കണ്ണിന് പിന്നിൽ വേദനയും ഉണ്ടാകാം
പേശികൾ, സന്ധികൾ, എല്ലുകൾ എന്നിവിടങ്ങളിൽ കടുത്ത വേദന അനുഭവപ്പെടാം.
ശരീരത്തിൽ ചുവന്ന തടിപ്പുകളോ പാടുകളോ ഉണ്ടാകാം, കൂടാതെ വിശപ്പില്ലായ്മ, ഛർദി എന്നിവയും അനുഭവപ്പെടാം
നിർജലീകരണം ഒഴിവാക്കാൻ വെള്ളം, ഒആർഎസ്, എന്നിവ ആവശ്യത്തിന് കുടിക്കുക
കൊതുകുകടി ഒഴിവാക്കാൻ കൊതുകുവല, ശരീരം മൂടുന്ന വസ്ത്രങ്ങൾ, എന്നിവ ഉപയോഗിക്കുക
വീടിനും പരിസരത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്