ക്ഷീണം മാറുന്നില്ലേ? കാരണം ഇതാകാം!

Madism Desk

വിട്ടുമാറാത്ത ക്ഷീണം

ആവശ്യത്തിന് വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണം തോന്നുന്നത് ശരീരത്തിൽ മിനറലുകൾ കുറയുന്നത് കൊണ്ടാണ്.

നെഞ്ചിടിപ്പ് കൂടുക

കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ കുറവ് ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ കാരണമാകും.

ശ്രദ്ധക്കുറവും മടുപ്പും

സോഡിയവും പൊട്ടാസ്യവും കുറയുമ്പോൾ തലച്ചോറിന്റെ പ്രവർത്തന മന്ദതയും ശ്രദ്ധക്കുറവും അനുഭവപ്പെടാം.

വിട്ടുമാറാത്ത തലവേദന

ഇലക്ട്രോലൈറ്റ് കുറയുമ്പോൾ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയുകയും കഠിനമായ തലവേദന ഉണ്ടാകുകയും ചെയ്യും.

പേശി വലിവും വേദനയും

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കുറവ് മൂലം പേശികളിൽ പെട്ടെന്ന് വേദനയും വലിവും അനുഭവപ്പെടാം.

മാറാത്ത ദാഹം

എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലെങ്കിൽ, ശരീരത്തിന് ആവശ്യം വെറും വെള്ളമല്ല, അത്യാവശ്യ ലവണങ്ങൾ കൂടിയാണ്.