21 ാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ച ജീവജാലങ്ങള്‍

Madism Desk

ബൈജി ഡോള്‍ഫിന്‍

മലിനീകരണവും, അമിതമായ ബോട്ട് ഗതാഗതവും, ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും മൂലം 2002 ല്‍ വംശനാശം സംഭവിച്ചു.

ബ്രാംബിള്‍ കേ മെലോമീസ്

പാരിസ്ഥിതിക മാറ്റം മൂലം വംശനാശം സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ച ഈ സസ്തനിക്ക്, 2019 ല്‍ വംശനാശം സംഭവിച്ചു.

ചൈനീസ് പാഡില്‍ഫിഷ്

ചൈനയിലെ അമിതമായ മീന്‍പിടുത്തവും ഡാം നിര്‍മാണങ്ങളും മൂലം, പുഴമീനുകളായ ഇവയ്ക്ക് 2022 ല്‍ വംശനാശം സംഭവിച്ചു.

ക്രിസ്മസ് ഐലന്റ് പിപിസ്‌ട്രെല്ലെ

വവ്വാല്‍ വിഭാഗത്തില്‍ പെട്ട ഇവ 2017 ലാണ് വംശനാശത്തിനിരയായത്.

പിന്റ ഐലന്റ് ആമ

ഈ വിഭാഗത്തിലെ അവസാന ആമയായ 'ലോണ്‍സം ജോര്‍ജ്' 2012 ല്‍ മരിച്ചതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു.

പൗളി

അപൂര്‍വ ഹവായിയന്‍ പക്ഷിയായ പൗളി, ആവാസവ്യവസ്ഥയുടെ തകര്‍ച്ചമൂലം 2019ല്‍ വംശനാശത്തിനിരയായി.

സ്പിക്‌സ് മക്കാവ്

ബ്രസീലിയന്‍ സ്വദേശികളായിരുന്ന ഈ തത്തകള്‍ക്ക് 2019 ലാണ് വംശനാശം സംഭവിച്ചത്.