Madism Desk
പുകവലി ശ്വാസകോശത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാം.
പല്ലുകളിൽ കറപിടിക്കുക, വായ്നാറ്റം, മോണരോഗങ്ങൾ, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യാം.
ചർമത്തിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ ലഭ്യതയും കുറയുന്നത് ചുളിവുകൾ പ്രത്യക്ഷപ്പെടാൻ കാരണമാകാം.
പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരത്തെയും ഉദ്ധാരണശേഷിയെയും ബാധിക്കാം.