Madism Desk
ഉറക്കം കുറയുമ്പോൾ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരികയും പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
ചിലരിൽ ഉറക്കക്കുറവ് തലവേദനയ്ക്കും മൈഗ്രെയ്ൻ പ്രശ്നങ്ങൾ വർധിക്കാനും കാരണമാകാം.
ഉറക്കം കുറവായാൽ കൃത്യമായി കാര്യങ്ങൾ ഓർത്തുവയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടുണ്ടാകും.
ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യാം.
തുടർച്ചയായ ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർധിപ്പിക്കും.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഹോർമോണുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനും ശരീരഭാരം കൂടാനും കാരണമാകുകയും ചെയ്യും.
ദീർഘകാല ഉറക്കക്കുറവ് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കാം.