Madism Desk
ശരീരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്ന 95 ശതമാനത്തോളം ജലാംശം വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു.
അമിതമായ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ആന്തരികാവയവങ്ങൾക്ക് തണുപ്പ് നൽകാനും സഹായിക്കുന്നു
വെള്ളരിക്കയിലെ സിലിക്കയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തെ തിളക്കമുള്ളതാക്കാനും വെയിലേറ്റുള്ള കരുവാളിപ്പ് കുറയ്ക്കാനും സഹായിക്കും.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച ഭക്ഷണമാണ്.
ഇതിലെ ഉയർന്ന ജലാംശവും ഫൈബറും മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു
പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താൻ വെള്ളരിക്ക പതിവായി കഴിക്കുന്നത് നല്ലതാണ്