രാവിലെ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Madism Desk

പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍: പ്രോട്ടീന്‍ കുറവായ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു

പാന്‍ കേക്ക്: പഞ്ചസാരയുടെ അളവ് കൂടുതലായ ഇവയില്‍ കൊഴുപ്പും കലോറിയും ഏറെ കൂടുതലാണ്

വെണ്ണയും ബ്രഡും: പ്രോട്ടീന്‍ തീരെയില്ലാത്ത ഈ ഭക്ഷണത്തില്‍ കൂടിയ അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ഉണ്ട്

പഴങ്ങളുടെ ജ്യൂസ്: ഇവയില്‍ ന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചസാരയുടെ കൂടിയ അളവും കുറഞ്ഞ ഫൈബറും ഗുണകരമല്ല

ബാറുകള്‍: ഗ്രനോള, സെറീല്‍, ഓട്ട് ബാര്‍സ് തുടങ്ങിയ ബാറുകള്‍ പലരുടേയും പ്രാതലാണ്. എന്നാല്‍, ഇവയില്‍ ഭൂരിഭാഗവും പഞ്ചസാര അടങ്ങിയവയാണ്

സംസ്‌കരിച്ച മാംസാഹാരങ്ങള്‍: ഉപ്പിന്റെ അംശം കൂടിയ ഇവ രക്തസമ്മര്‍ദം കൂട്ടുന്നു. കാന്‍സര്‍ വരുന്നതിനുള്ള സാധ്യതകളും കൂട്ടുന്നു

പഞ്ചസാര കൂടിയ കാപ്പി പാനീയങ്ങള്‍: മോച്ചാസ്, ഫ്രേപ്പ്‌സ് തുടങ്ങിയ പാനീയങ്ങള്‍ 70 ഗ്രാമില്‍ 280 കലോറികളോളം ഉള്‍ക്കൊള്ളുന്നു